1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Jennifer Aniston's selfie in Instagram gone super viral

ഒരൊറ്റ സെൽഫിയെടുത്ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഹോളിവുഡ് നടി ജെനിഫർ അനിസ്റ്റൻ !

വാർത്ത
ഒരു സെൽഫി മതി നിങ്ങളുടെ ജീവിതം മാറ്റി മറിക്കാൻ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അദ്യ സെൽഫിയാണ് ഹോളിവുഡ് താരം ജെനിഫർ അനിസ്റ്റനെ ഗിന്നസ് റെക്കോർഡിന് അർഹായാക്കിയത്. കഴിഞ്ഞ ദിവസമാണ് ജെനിഫർ ഇൻസ്റ്റഗ്രാമിൽ തന്റെ അദ്യ സെൽഫി പോസ്റ്റ് ചെയ്തത്. ലോക പ്രശസ്ത് ടിവി സീസീസ് ഫ്രണ്ട്സിലെ സഹതാരങ്ങളുമൊത്തുള്ള സെൽഫിയാണ് താരം ഇൻസ്റ്റഗ്രമിൽ പങ്കുവച്ചത്.
 
പിന്നീട് സംഭവിച്ചത് സോഷ്യൽ മീഡിയയിലെ മാജിക് ആയിരുന്നു എന്ന് പറയാം. നിമിഷ നേരംകൊണ്ട് ചിത്രത്തിൽ തേനീച്ച പൊതിയുന്നതുപോലെ ആരാധകർ കൂടി. വെറും ഒരു മണിക്കൂറുകൊണ്ട് താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷമായി. 5 മണിക്കുർ 16 മിനിറ്റുകൊണ്ട് താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് 10 ലക്ഷം പേരായി. ഇതോടെ ഈ സെൽഫി അപാരത ഗിന്നസ് ബുക്കിൽ ഇടം‌പിടിച്ചു.   
 
ഏറ്റവും വേഗത്തിൽ ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സിനെ സ്വന്താമാക്കുന്ന താരമയി ജെനിഫർ അനിറ്റൻ മാറി. താരത്തിന്റെ ആദ്യ സെൽഫിയുടെ ലൈക്ക് ഒരു കോടി പതിനെട്ട് ലക്ഷവും കടന്ന് മുന്നേറുകയാണ്. ഫോളോവേഴ്സ് ആവട്ടെ ഒരു കോടി പതിനൊന്ന് ലക്ഷത്തിന് മുകളിൽ എത്തി. പ്രിൻസ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഈ നേട്ടം മുൻപ് കൈവരിച്ചത്. അഞ്ച് മണിക്കൂർ 45 മിനിറ്റിലാണ് 10ലക്ഷം ഫോളോവേഴ്സിനെ ഇരുവരും നേടിയത്.  

About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
സവര്‍ക്കര്‍ക്കല്ല നാഥൂറാം ഗോഡ്സെക്കാണ് ഭാരത രത്ന നല്‍കേണ്ടത്; പരിഹാസവുമായി കോൺഗ്രസ് നേതാവ്