Last Modified ശനി, 8 ജൂണ്‍ 2019 (19:11 IST)
ഇന്ത്യൻ റെയിൽവേയിൽ ഇനി മസാജ് അസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം. ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായി മസാജ് സേവനം കൊണ്ടുവരികയാണ് ഇന്ത്യൻ റെയിൽവേ. ഹെഡ്, ഫൂട് മസാജുകളാണ് ഓടുന്ന ട്രെയിനിൽ യാത്രക്കാർക്കായി റെയിൽവേ ഒരുക്കുന്നത്. ഇൻഡോറിൽനിന്നും പുറപ്പെടുന്ന തിരഞ്ഞെടുല്ലപ്പെട്ട 39 ട്രെയിനുകളിലാണ് റെയിൽവേ ഈ സേവനം ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.
100 രൂപയാണ് മസാജ് ചെയ്യുന്നതിനായി യാത്രക്കാരിൽ നിന്നും ഈടാക്കുക. ഇതിനായി 5 ആളുകൾ അടങ്ങുന്ന പ്രത്യേക സംഘം തിരഞ്ഞെടുക്കപ്പെട്ട ഓരോ ട്രെയിനിലും ഉണ്ടാകും. ഇവർക്കായി പ്രത്യേക ഐ ഡി കാർഡുകളും റെയിൽവേ നൽകും. ടിക്കറ്റിൽ നിന്നുമല്ലാതെയുള്ള വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ പുതിയ നടപടി.
വർഷം തോറും 20 ലക്ഷം രൂപ അധിക വരുമാനം ഇതിലൂടെ ഉണ്ടാകും എന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. സേവനം ടിക്കറ്റ് വരുമാനത്തിലും വർധനവുണ്ടാക്കും എന്നും റെയിൽവേ അധികൃതർ പറയുന്നു. വെസ്റ്റേർൺ റെയിൽവേയിലെ രറ്റ്‌ലം ഡിവിഷനിൽനിന്നുമാണ് ന്യു ഇന്നൊവേറ്റിവ് നോൺ ഫെയർ ഐഡിയാസ് സ്കീമിന്റെ (NINFRIS )
ഭാഗമായി ഇത്തരം ഒരു പ്രപ്പോസൽ ഉണ്ടായത്.