‘നിപ്പയെ അതിജീവിച്ചവരാണ് നമ്മൾ, കൊറോണയെ ജാഗ്രതയോടെ നേരിടാം ’ - ദുൽഖർ സൽമാൻ

ചിപ്പി പീലിപ്പോസ്| Last Updated: ചൊവ്വ, 17 മാര്‍ച്ച് 2020 (12:10 IST)
വൈറസിനെ പ്രതിരോധിക്കുന്ന ‘ബ്രേക്ക് ദ ചെയിനി’ൽ പങ്കാളിയായി നടൻ ദുൽഖർ സൽമാനും. ഈ ലോകം മുഴുവൻ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസെന്നും വളാരെ പെട്ടന്ന് തന്നെ പടർന്നുപിടിക്കുകയാണെന്നും ദുൽഖർ ഫേസ്ബുക്കിൽ പങ്ക് വെച്ച വീഡിയോയിൽ പറയുന്നു.

‘നിപ്പയെന്ന മഹാ വ്യാധിക്ക് മുന്നിൽ തെല്ലും പകച്ചു പോകാതെ, പതറാതെ അതിജീവിച്ചവരാണ് നമ്മൾ. ഒറ്റക്കെട്ടായി നമുക്ക് കൊറോണയേയും നേരിടാം, ആശങ്കയില്ലാതെ എന്നാൽ ജാഗ്രതയോടെ. നമ്മളെ ബാധിക്കില്ല, പ്രായമായവരെ മാത്രമേ ബാധിക്കൂ, ഇമ്മ്യൂണിറ്റി കുറവായവരെ മാത്രമേ ബാധിക്കൂ എന്നൊക്കെ പറയപ്പെടുന്നുണ്ട്.‘

‘ഇന്ത്യയിൽ ജനസംഖ്യ കൂടുതലാണ്. എല്ലാവർക്കും പടർന്നു പിടിച്ചാൽ രോഗം ബാധിച്ച എല്ലാവർക്കും ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞെന്ന് വരില്ല. ചെയിൻ പോലെ സ്പ്രഡ് ആകുന്ന വൈറസാണിത്. പേടിക്കരുത്. ജാഗ്രതയോടെ നമ്മളെ തന്നെ പരിപാലിക്കുക.‘- ദുൽഖർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :