കൊറോണ പ്രതിരോധിക്കാൻ വർക്ക് ഫ്രം ഹോം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (10:41 IST)
ലോകമെങ്ങും കൊറോണ വൈറസ് വ്യാപിച്ചുതുടങ്ങിയതോടെ വലിയ ആശങ്കയിലാണ് ലോകം. ഇതുവരെ ലോകത്താകമാനമായി 7,000ലധികം പേർ കൊറോണ ബാധയിൽ മരണപ്പെട്ടു.ചൈനയിൽ മൂവായിരത്തിലേറെ പേരും ഇറ്റലിയിൽ മാത്രം 2,000ലധികം പേരുമാണ് വൈറസ് ബാധയിൽ മരിച്ചത്. കൊറോണ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരാൻ ആരംഭിച്ചതോടെ കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങളുമായി രംഗത്തെത്തുകയും ചെയ്‌തു.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ആരോഗ്യപ്രവർത്തകർ നിഷ്കർഷിക്കുന്നത്.വ്യക്തി ശുചിത്വത്തോടൊപ്പം വലിയ കൂട്ടങ്ങളിൽ നിന്നും വിട്ടു നിൽക്കുക എന്നതാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ. ഇതോടെ കമ്പനികൾ തങ്ങളുടെ തൊഴിലാളികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും ചെയ്‌തു. എന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം.

എത്ര മണിക്കാണോ ജോലിക്ക് കയറേണ്ടത് ആ കൃത്യസമയത്തുതന്നെ വീട്ടിലിരുന്ന് ജോലി ആരംഭിക്കുക എന്നത് ഏറെ പ്രധാനമാണ്. സ്വന്തം വീട് എന്ന കംഫർട്ട് മടി കൂടാനും പണികൾ ഇരട്ടിപ്പിക്കാനും കാരണമാകും.കൂടാതെ വീട്ടിലാവുമ്പോൾ കിടക്കയിൽ ഇരുന്നുള്ള ജോലി മടി കൂട്ടും.ഉറക്കം വരാനും സാധ്യതയുണ്ട് ഓഫീസ് സ്പേസ് പോലെ ഡൈനിങ്ങ് ടേബിളോ മറ്റോ ഒരുക്കുന്നതായിരിക്കും ഉത്തമം.

ഓഫീസ് പണികൾക്കിടയിൽ വീട്ടിലെ മറ്റ് പണികൾ ചെയ്യുന്നതൊഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് ഓഫീസ് സമയം നഷ്ടപ്പെടുത്തും.വാതിലുകളും ജനലുകളും തുറന്ന് പരമാവധി ശുദ്ധവായുവും വെളിച്ചവും കടത്താനും ശ്രദ്ധിക്കണം.കുട്ടികളുള്ളവരാണെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഇരട്ടിപണിയാവാൻ സാധ്യതയുണ്ട്. കുട്ടികളെ ബന്ധുക്കളുടെ അടുത്തോ മാറ്റാരുടെയെങ്കിലും കൂടെയോ നോക്കാൻ ഏൽപ്പിക്കുന്നത് നല്ലതാണ്. കൂടാതെ ഓഫീസ് സമയത്ത് വീട്ടിലാണെങ്കിലും ചെറിയ നടത്തം ചെയ്യുന്നത് നന്നായിരിക്കും. ഇടക്കിടക്ക് വെള്ളം കുടിക്കാനും പ്രത്യേക ശ്രദ്ധ വേണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :