എസ്‌ബിഐ ഭവനവായ്‌പയുടെ പലിശ വീണ്ടും കുറച്ചു, പ്രോസസിംഗ് ഫീസ് പൂർണമായി ഒഴിവാക്കി

അഭിറാം മനോഹർ| Last Modified വെള്ളി, 8 ജനുവരി 2021 (16:16 IST)
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്‌ബിഐ ഭവനവായ്‌പയുടെ വീണ്ടും കുറച്ചു. 30 ബേസിക് പോയിന്റിന്റെ വരെ കുറവാണ് വരുത്തിയത്. പ്രോസസിംഗ് ഫീസ് പൂർണമായി തന്നെ ഒഴിവാക്കിയിട്ടുണ്ട്. 30 ലക്ഷം വരെയുള്ള ഭവനവായ്‌പക‌ൾക്ക് 6.80 ശതമാനമാണ് പലിശനിരക്ക്. 30 ലക്ഷത്തിന് മുകളിലുള്ള വായ്‌പകൾക്ക് 6.95 ശതമാനമായിരിക്കും പലിശ.

രാജ്യത്തെ എട്ടു മെട്രോ നഗരങ്ങളിൽ അഞ്ചുകോടി രൂപ വരെ വായ്‌പകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ വായ്‌പ എടുത്തവർക്കും ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും.
യോനോ ആപ്പ് വഴി വായ്‌പയ്ക്ക് അപേക്ഷിക്കുന്നവർക്ക് പലിശനിരക്കിൽ 5 ബേസിക് പോയിന്റിന്റെ അധിക ആനുകൂല്യവും ലഭിക്കും. സ്ത്രീകൾക്കും സമാനമായ ആനുകൂല്യങ്ങൾ ലഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :