എസ്‌ബിഐ ബാങ്കിന്റെ ഓൺലൈൻ സേവനങ്ങൾക്ക് ഇന്ന് തടസ്സം നേരിടും !

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 22 നവം‌ബര്‍ 2020 (13:58 IST)
മുംബൈ: തങ്ങളുടെ ഓൺലൈൻ ബാങ്കിങ് സേവനൺഗൾക്ക് ഇന്ന് (22-11-2020) തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഔദ്യോഗിക ട്വിറ്ററിർ ഹാൻഡിലിലൂടെയാണ് എസ്‌ബിഐ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത് ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനാൽ ബാങ്കിന്റെ ഓൺലൈൻ സേവനങ്ങൾക്ക് തടസം നേരിട്ടേയ്ക്കാം എന്നാണ് എസ്‌‌ബിഐ അറിയിച്ചിരിയ്ക്കുന്നത്.

'മികച്ച ഒൺലൈൻ ബാങ്കിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ഓൺലൈൻ ബാങ്കിങ് പ്ലാറ്റ്ഫോം അപ്‌ഗ്രേഡ് ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി. ഐഎൻബി, യോനോ, യോനോ ലൈറ്റ് തുടങ്ങിയ സേവനങ്ങൾ നവംബർ 22ന് തടസപ്പെട്ടേയ്ക്കാം' എന്നാണ് എസ്ബിഐ ട്വിറ്ററിലൂടെ പങ്കുവച്ചിരിയ്ക്കുന്ന സന്ദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :