വിപണിയിലെ തിരിച്ചടി ഭയന്ന് ഐ ടി സി സിഗരറ്റ് ഉത്പാദനം നിര്‍ത്തിവച്ചു

വിപണിയിലെ തിരിച്ചടി ഭയന്ന് ഐ ടി സി സിഗരറ്റ് ഉത്പാദനം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി, ഐ ടി സി, സിഗരറ്റ്, സുപ്രീം കോടതി new delhi, ITC, ciggerette, supreme court
ന്യൂഡല്‍ഹി| സജിത്ത്| Last Updated: വെള്ളി, 6 മെയ് 2016 (14:45 IST)
രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മ്മാതാക്കളായ ഐ ടി സി ഇന്ത്യയിലെ എല്ലാ പ്ലാന്റുകളും അടച്ചിട്ടതായി റിപ്പോര്‍ട്ട്. വിപണിയില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്പാദനം നിര്‍ത്തിവയ്ക്കുന്നതെന്നാണ് കമ്പനി അറിയിച്ചതെന്നാണ് സൂചന.

സിഗരറ്റ്, ബീഡി പാക്കറ്റുകളുടെ അഞ്ചു ശതമാനം ഭാഗമാണ് ഇപ്പോള്‍ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്നതിനായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സിഗരറ്റ് പാക്കറ്റിന്റെ 85% ആരോഗ്യ മുന്നറിയിപ്പിനായി നീക്കിവയ്ക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം നടപ്പാക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് സിഗരറ്റ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :