തീവെട്ടിക്കൊള്ള തുടരുന്നു, തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (14:54 IST)
സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്.
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് ഉയർന്നത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ വില ലിറ്ററിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോൾ വില 110 കടന്നിരുന്നു.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.25 രൂപയും ലിറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൂട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 47 പൈസയും പെട്രോളിന് 6 രൂപ 95 പൈസയുമാണ് വർദ്ധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :