കുതിച്ചുയർന്ന് കുരുമുളക് വില, ഒരാഴ്‌ച്ചക്കിടെ കിലോയ്ക്ക് ഉയർന്നത് 33 രൂപ

അഭിറാം മനോഹർ| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (22:38 IST)
ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതിനെ തുടർന്ന് കുരുമുളക് വിലയിൽ കുതിപ്പ്. ഒരാഴ്‌ചക്കിടെ 33 രൂപയാണ് ഉയർന്നത്. ചൊവ്വാഴ്‌ച്ച മാത്രം കുരുമുളക് കിലോഗ്രാമിന് 9 രൂപ ഉയർന്നു. ഗാർബീൾഡ് കുരുമുളകിന് 514ഉം അൺഗാർബിൾഡ് കുരുമുളകിന് കിലോ 494മാണ് വില.

ആഭ്യന്തര ഉപയോഗം കൂടുന്നതിനാൽ ഡിമാൻഡ് ക്രമാതീതമായി ഉയർന്നതാണ് കുരുമുളക് ഉയരാൻ കാരണം. 2015ൽ കിലോഗ്രാമിന് 730 രൂപ വിലയുണ്ടായിരുന്ന കുരുമുളക് വില 270 രൂപ വരെ ഇടിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :