ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2014 (11:20 IST)
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ചുവട് വയ്ക്കാന്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും തീരുമാനിച്ചു. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്ക് തങ്ങള്‍ കുറഞ്ഞ മുന്‍ഗണനയെ നല്‍കുന്നുള്ളുവെന്ന് ആപ്പിള്‍ കുറച്ച് മുമ്പെടുത്ത തീരുമാനമാണ് കമ്പനി ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
എന്നാല്‍ ചൈനയെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന തിരിച്ചറിവാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് ചുവട്മാറ്റാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം പേരും സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഡിവൈസുകളും വ്യാപകമായി ഉപയോഗിക്കുന്നവരാണെന്നതിനാല്‍ രാജ്യത്തെമ്പാടും പുതിയ 500 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ തുറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു കഴിഞ്ഞു.
ആപ്പിളിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെ രണ്ടാംകിട നഗരങ്ങളിലും മൂന്നാംകിട നഗരങ്ങളിലും കൂടുതലായി വിറ്റഴിക്കുകയാണ് പുതിയ സ്റ്റോറുകളിലൂടെ ആപ്പിള്‍ ലക്ഷ്യം വയ്ക്കുന്നത്. ഇക്കൂട്ടത്തില്‍ പഴയ മോഡലുകള്‍ക്ക് വിലകുറച്ച് വിപണി വിഹിതത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനും ആപ്പിള്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വില കുറച്ചതോടെ ആപ്പിള്‍ ഐഫോണ്‍ 4 ആപ്പിളിന് ഇന്ത്യയില്‍ കൂടുതലായി വിറ്റഴിക്കാന്‍ സാധിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐഫോണ്‍ 4 ഒരു പഴയ ഫോണയിരുന്നിട്ട് കൂടി ഇതിന്റെ വില 20,000ത്തിന് അടുത്തേക്ക് കുറച്ചതോട് കൂടി ഇതിന്റെ ഇന്ത്യയിലെ വില്‍പന കുതിച്ച് കയറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിലകുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.