മോഡിയെ കളിയാക്കിയ സീരിയലിന് നേപ്പാളില്‍ വിലക്ക്!!!

കാഠ്മണ്ഡു| VISHNU.NL| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (15:33 IST)
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ നിരവധി തവണ ഇന്ത്യയിലെ മാധ്യമങ്ങള്‍ കളിയാക്കിക്കൊണ്ടേയിരിക്കുന്നു. അവര്‍ക്കൊന്നും ഒരിക്കലും വിലക്കുണ്ടാവുകയില്ല. എന്നാല്‍ നേപ്പാളില്‍ അങ്ങനെയല്ല. അവിടെ മോഡിയെ മോശമായി ചിത്രികരിച്ചാല്‍ അവന്‍ വിവരമറിയും! ഇന്ത്യാക്കാരേക്കാള്‍ വലിയ മോഡി ഭക്തിയാണ് നേപ്പാളിന് എന്ന് പറഞ്ഞാല്‍ അവരെ കുറ്റം പറയാനൊക്കില്ല.

നേപ്പാള്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'തിത്തോ സത്യ' എന്ന ഹാസ്യ പരമ്പരയില്‍ മോഡിയെ പരിഹസിക്കുന്ന ഭാഗങ്ങളുണ്ട് എന്ന് കാണ്ടെത്തിയതിനേ തുടര്‍ന്ന് സീരിയലിന്റെ സം‌പ്രേക്ഷണം നേപ്പാള്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. മോഡിയുടെ നേപ്പാള്‍ സന്ദര്‍ശനത്തെ പരിഹസിച്ച് കൊണ്ട് കാരിക്കേച്ചര്‍ പ്രദര്‍ശിപ്പിച്ചതിനാണ് സീരിയലിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്യേണ്ടിയിരുന്ന എപ്പിസോഡിലാണ് മോഡിയെ പരിഹസിയ്ക്കുന്നതായി കണ്ടെത്തിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, യുഎസ് പ്രസിഡന്റെ ബരാക്ക് ഒബാമും തങ്ങളുടെ രാജ്യത്ത് ഇത്തരം ആക്ഷേപ ഹാസ്യങ്ങളില്‍പെട്ടാല്‍ പോലും അതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകില്ല. എന്നാല്‍ നേപ്പാളില്‍ അതല്ല അവസ്ഥ. കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഒരു വിലയും ഇല്ലെന്ന് നിര്‍മാതാവായ ദീപക് രാജ് ഗിരി പറഞ്ഞു. ദേശീയ ചാനലില്‍ തന്നെ ഒട്ടേറെ പ്രേക്ഷകരുള്ള കോമഡി സീരിയലാണ് തിത്തോ സത്യ. വിലക്കുള്ള ഭാഗങ്ങള്‍ നീക്കിയ ശേഷം സീരിയല്‍ വീണ്ടും സംപ്രേക്ഷണം ചെയ്യുമെന്ന് ഗിരി അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :