അല്‍ ഖായിദ തടവിലാക്കിയ യുഎസ് പൌരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

 അല്‍ ഖായിദ ഭീകരര്‍ , യുഎസ് പൌരന്‍ , യു എസ് , ലൂക്ക് സോമേഴ്‌സ്
കാബൂൾ| jibin| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (18:01 IST)
ഒരു വര്‍ഷത്തോളമായി അല്‍ ഖായിദ ഭീകരര്‍ ബന്ദിയാക്കിയിരുന്ന യുഎസ് മാധ്യമ പ്രവർത്തകൻ ലൂക്ക് സോമേഴ്‌സിയും ദക്ഷിണാഫ്രിക്കക്കാരനായ അധ്യാപകന്‍ പിയറി കുര്‍ക്കും രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടു. യുഎസിന്റെ നേതൃത്വത്തില്‍ ഇവരെ രക്ഷപ്പെടുത്താന്‍ സഖ്യസേന ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേരും കൊല്ലപ്പെട്ടത്. ലൂക്കിന്റെ സഹോദരിയാണ് മരണ വിവരം സ്ഥിരീകരിച്ചത്.

ലൂക്ക് സോമേഴ്‌സിന്റെ ജിവന്‍ ആപാത്തിലായതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രക്ഷാസംഘത്തെ അയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ ഒമ്പത് അല്‍ ഖായിദ ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ അവസരത്തിലാണ് ലൂക്ക് സോമേഴ്‌സിയും പിയറി കുര്‍ക്കും കൊല്ലപ്പെട്ടത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലൂക്കിനെ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നൊരു വീഡിയോ വ്യാഴാഴ്ച അല്‍ ഖായിദയുടെ യെമന്‍ പ്രാദേശിക ഗ്രൂപ്പിന്റേതെന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് രക്ഷാസംഘത്തെ അയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റെ തീരുമാനിച്ചത്. 2013 സെപ്റ്റംബറിലാണ് യെമന്റെ തലസ്ഥാനമായ സനായില്‍ നിന്നും ഭീകരര്‍ ഇയാളെ തട്ടിക്കൊണ്ടു പോയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :