‘മാധ്യമങ്ങള്‍ക്കെതിരെ ജനം തെരുവിലറങ്ങുന്ന കാലം വിദൂരമല്ല‘

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 6 ഡിസം‌ബര്‍ 2014 (11:27 IST)
മാധ്യമങ്ങള്‍ക്ക് എല്ലാവരേയും വിമര്‍ശിക്കാം, എന്നാല്‍ മാധ്യമങ്ങളെ എല്ലാവരും വിമര്‍ശിച്ചാലോ, ആരും വിമര്‍ശിച്ചില്ലെങ്കില്‍ സുരേഷ ഗോപി വിമര്‍ശിക്കും കാരണം സുരേഷ് ഗോപി അങ്ങനെയാണ്.. ഉള്ള കാര്യം മുഖത്ത് നോക്കി അങ്ങ് പറയും. അതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ പിന്നാലെ ആളുകള്‍ വരുമെന്നത് മറ്റൊരു കാര്യം.

മോഡിയെ പോയിക്കണ്ടതിന്റെ പേരില്‍ നാടുനീളെ നാറ്റിച്ച മാധ്യമങ്ങളെ മുഴുവന്‍ മുമ്പില്‍ കിട്ടിയാല്‍ പിന്നെ വെറുതേ വിടുമൊ. മനസില്‍ തോന്നിയ രോഷം അദ്ദേഹം പ്രകടിപ്പിക്കുക തന്നെ ചെയ്തു. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്ന കാലം അത്ര അകലെയല്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്.

രുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ മാധ്യമ വിമര്‍ശനം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണ സിമ്പോസിയം ആയിരുന്നു വേദി. മാദ്ധ്യമ മേഖല പുനരുജ്ജീവിപ്പിക്കേണ്ട അനിവാര്യകാലത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്നും മാദ്ധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്നും പറഞ്ഞുകൊണ്ടാണ് താരം തന്റെ പ്രസംഗം തുടങ്ങിയത്.

മാദ്ധ്യമങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നാണ് സഞ്ചരിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. മാദ്ധ്യമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകും. പത്രപ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് സ്വദേശാഭിമാനിയുടേത്. രാമകൃഷ്ണപിള്ളയുടെ കാലഘട്ടത്തില്‍ നിന്ന് ഇങ്ങോട്ടെത്തുമ്പോള്‍ പത്രപ്രവര്‍ത്തന മേഖല സൗകര്യങ്ങളുടെ പാരമര്യതയിലാണ്. മാദ്ധ്യമ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട സംഭവബഹുലമായ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. അതില്‍ നിന്ന് പുതുതലമുറയ്ക്ക് ഊര്‍ജ്ജം ഉള്‍ക്കൊള്ളണം- സുരേഷ് ഗോപി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ...

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി
മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം ...

മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ...

മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മൊഴിമാറ്റി; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ ...

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ...

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി, അനധികൃതമായി സ്വത്ത് സമ്പാദിച്ചു: ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം
ബിജെപി നേതാവ് വി വി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ...

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ ...

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി
ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി. ...