റെനോ കാറുകൾ വാങ്ങാൻ ഇതിലും നല്ല ഒരു അവസരം കിട്ടില്ല, ബിഎസ് 4 സ്റ്റോക്കുകൾ വിറ്റഴിയ്ക്കുന്നത് 2 ലക്ഷം രൂപ വരെ വിൽക്കിഴിവിൽ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (15:54 IST)
ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങൾ ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്യാൻ സധിയ്ക്കില്ല. അതിനാൽ തന്നെ ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങൾ വറ്റഴിയ്ക്കുന്നതിന് 2 ലക്ഷം രൂപവരെ വിൽക്കുറവും മറ്റു ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ.

ഡസ്റ്ററിന്റെ ബിഎസ് 4 ഫെയ്‌സ്‌ലിഫ്റ്റിന് 2 ലക്ഷം രൂപയുടേ ക്യാഷ് ഡിസ്കൗണ്ടും, 20,000 രൂപ വരെ റോയൽറ്റി ബോനസും 10,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് റെനോ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. എംപിവിയായ ലോഡ്ജിയ്ക്കും 2 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിയ്ക്കും. കൂടാതെ 10,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും വാഹനത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.

ക്യാപ്ചറിന് രണ്ട് ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും, 20,000 രൂപയുടെ ലോയൽറ്റി ബോണസും, 10,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിയ്ക്കും. ജനപ്രിയ വാഹനമായ ക്വിഡിനും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്വിഡിന്റെ ബിഎസ് 4 ഫെയ്സ്‌ലിഫ്റ്റിന് 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടും, 10,000 രൂപ ലോയൽറ്റി ബോണസും, 4000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കൂടാതെ 4 വർഷത്തേയ്ക്ക് വാറണ്ടിയും ലഭിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :