ഇനി മിസ്,മിസിസ് പ്രയോഗമില്ല, വിംബിൾഡണിലും മാറ്റത്തിന്റെ കാറ്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 27 മെയ് 2022 (20:32 IST)

വനിതാ സിംഗിൾസ് ജേതാക്കളുടെ ഓണേഴ്‌സ് ബോർഡിൽ നിന്ന് മിസ്,മിസിസ് പ്രയോഗങ്ങൾ എടുത്തുമാറ്റുന്നു. കിരീടം ചൂടിയ വനിതാ താരങ്ങളുടെ പേരിന് മുൻപായി മിസ്,മിസിസ് എന്ന് ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ് എഴുതുമായിരുന്നു.

കഴിഞ്ഞ വര്ഷം കിരീടം നേടിയ ആഷ്‌ലി ബാർട്ടിയുടെ പേര് മിസ് എ. ബാർട്ടി എന്നാണ് ഓണററി ബോർഡിൽ എഴുതിയിരുന്നത്. എന്നാൽ പുരുഷ സിംഗിൾസ് ജേതാക്കൾക്ക് ഇത്തരം പ്രയോഗങ്ങളില്ല. ടൂർണമെന്റിന്റെ ആധുനീകരിക്കുന്നതിന് വേണ്ടിയാണ് പുതിയ മാറ്റം.

2019ൽ വനിതാ മത്സരങ്ങളുടെ സ്‌കോർ പറയുമ്പോൾ മിസ്,മിസിസ് വിശേഷണം മുന്നിൽ ചേർക്കുന്നത് ഒഴിവാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :