ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഇന്ന് ബല്‍ജിയത്തെ നേരിടും

ഹേഗ്| VISHNU.NL| Last Modified ശനി, 31 മെയ് 2014 (10:47 IST)
പ്രമുഖ താരങ്ങള്‍ പരുക്കിന്റെ നിഴലിലാണെങ്കിലും വിജയ പ്രതീക്ഷയുമായി ലോകകപ്പ് ഹോക്കിയില്‍ ഇന്ന് ബെല്‍ജിയത്തെ നേരിടാനൊരുങ്ങുന്നു. ഗ്രൂപ് എ യില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ഏഴരക്കാണ് മത്സരം.

അര്‍ജന്‍റീനക്കെതിരായ പരിശീലന മത്സരത്തില്‍ രമണ്‍ദീപ് സിങ്, തിമ്മയ്യ എന്നീ മുന്‍നിര താരങ്ങള്‍ക്കേറ്റ പരിക്ക് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിട്ടൂണ്ട്. എന്നാല്‍ ഹോക്കിയിലെ പുത്തന്‍ ശക്തികളായ ബെല്‍ജിയത്തിനെതിരെ വിജയം നേടി ടൂര്‍ണമെന്‍റില്‍ മികച്ച തുടക്കമിടാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.


ലോക ഹോക്കി ലീഗ് ഫൈനല്‍ റൗണ്ടില്‍ ഇന്ത്യക്കെതിരെ കളിച്ച അവസാന മത്സരത്തില്‍ ബെല്‍ജിയത്തിനായിരുന്നു ജയം. എന്നാല്‍ ടീം ഘടനയില്‍ ശക്തന്മാരെ ഉല്‍ക്കൊള്ളിച്ച് മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഇക്കുറി വിജയം തിരിച്ചുപിടിക്കാമെന്നാണ് സര്‍ദാര്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ.

ആസ്ട്രേലിയ, ഇംഗ്ളണ്ട്, സ്പെയിന്‍, മലേഷ്യ എന്നി കരുത്തന്മാരാണ് വരാണ് എ ഗ്രൂപ്പിലുള്ളത്.
ഏറ്റവും വെല്ലുവിളിനിറഞ്ഞ ഗ്രൂപ്പാണ് ഇതെങ്കിലും കരുത്തോടെ മുന്നോട്ടുപോകാന്‍ ടീമൊന്നാകെ ഒരുങ്ങിക്കഴിഞ്ഞതായി സര്‍ദാര്‍സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :