അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ജൂലൈ 2021 (17:06 IST)
ടോക്കിയോ ഒളിമ്പിക്‌സ് അമ്പെയ്‌ത്തിൽ മിന്നുന്ന വിജയവുമായി പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ദീപിക കുമാരി. അമേരിക്കയുടെ ജെന്നിഫര്‍ മ്യുസിനോ ഫെര്‍ണാണ്ടസിനെയാണ് ദീപിക പരാജയപ്പെടുത്തിയത്.
ആവേശകരമായ മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ടശേഷമായിരുന്നു ദീപികയുടെ ഗംഭീര തിരിച്ചുവരവ്. ആദ്യ സെറ്റില്‍ 26-25നായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. എന്നാൽ രണ്ടാം സെറ്റ് 28-25ന് ഇന്ത്യൻ താരം കൈപ്പിടിയിലാക്കി മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആവേശകരമായ മത്സരത്തിനൊടുവിൽ
6-4നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. അമ്പെയ്‌ത്തിൽ പ്രവീണ്‍ യാദവും തരുണ്‍ദീപ് റായിയും പുറത്തായതോടെ ഇന്ത്യയുടെ അവസാന മെഡൽ പ്രതീക്ഷയാണ് ദീപികകുമാരി.