ചാനുവിന്റെ വെള്ളി സ്വർണമാവില്ല: സ്ഥിരീകരണം നൽകി ഉത്തേജക മരുന്ന് പരിശോധന ഏജൻസി

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂലൈ 2021 (14:35 IST)
വനിതകളുടെ 49 കിലോ ഗ്രാം ഭാരദ്വഹനത്തിൽ ഇന്ത്യയുടെ മീരഭായ് ചാനു നേടിയ വെള്ളി സ്വർണമാവില്ല. നേരത്തെ ചാനുവിന് സ്വർണം ലഭിച്ചേക്കുമെന്ന് വാർത്തകർ പുറത്തുവന്നിരുന്നു. സ്വർണമെഡൽ നേടിയ നയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നുള്ള തരത്തിലായിരുന്നു വാര്‍ത്ത. ചൈനീസ് താരത്തോട് ടോക്യോയിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടതായും വാർത്തകൾ വന്നിരുന്നു.

എന്നാൽ ചൈനീസ് താരം ഉത്തേജകമൊന്നും ഉപയോഗിച്ചിട്ടില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷിഹൂയി ഉത്തേജകം ഉപയോഗിച്ചതായി വിവരമില്ലെന്നും. ഉത്തേജക മരുന്നുകൾ ഉപയോഗിച്ചവരുടെ പേരുകൾ രഹസ്യമാക്കി വെക്കാറില്ലെന്നും അന്താരാഷ്ട്ര പരിശോധന ഏജന്‍സി(ഐ‌ടിഎ) വ്യക്തമാക്കി.

സ്നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയത്. ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മീരാഭായ്. 2000 സിഡ്‌നി ഒളിമ്പിക്‌സിലായിരുന്നു കർണം മല്ലേശ്വരിയുടെ മെഡൽ നേട്ടം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :