ഒളിമ്പിക്‌‌സിൽ പ്രതീക്ഷകളുടെ ദിനം: അമ്പെയ്‌ത്തിൽ ലോക രണ്ടാം താരത്തെ അട്ടിമറിച്ച് പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ

അഭിറാം മനോഹർ| Last Updated: ബുധന്‍, 28 ജൂലൈ 2021 (13:16 IST)
പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്‌ത്തിൽ ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ. ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെതിരെ അനായാസ വിജയമാണ് പ്രവീൺ നേടിയത്.സ്കോർ (6-0).

ലോക രണ്ടാം നമ്പര്‍ താരമായ ബസര്‍ഷപോവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രവീൺ അട്ടിമറി വിജയം നേടിയത്. ആദ്യ സെറ്റ് 29-27 ന് സ്വന്തമാക്കിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റ് 28-27 നും മൂന്നാം സെറ്റ് 28-24 നും സ്വന്തമാക്കി. നേരത്തെ ഇന്ത്യയുടെ മറ്റൊരു താരമായ തരുണ്‍ദീപ് റായ് പ്രീക്വാര്‍ട്ടറില്‍ നിന്നും പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി എലിമിനേഷൻ റൗണ്ടിൽ ഇന്ന് മത്സരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :