ബലൂചിസ്ഥാനിലെ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ പാക് ഭരണകൂടം തയ്യാറാകണമെന്ന് ഇന്ത്യ

ബലൂചിസ്ഥാനു വേണ്ടി യു എന്നില്‍ ഇന്ത്യ

ജനീവ| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (09:07 IST)
ബലൂചിസ്ഥാനു വേണ്ടി ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യ. ബലൂചിസ്ഥാനില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ പാകിസ്ഥാനും സൈന്യവും തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യു എന്‍ മനുഷ്യാവകാശ സമിതിയുടെ മുപ്പത്തിമൂന്നാം സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

എന്നാല്‍, ഇതിനു മറുപടി നല്കിയ പാകിസ്ഥാന്‍ പ്രതിനിധി ബലൂചിസ്ഥാനെക്കുറിച്ചോ കശ്മീരിനെക്കുറിച്ചോ പ്രതിപാദിച്ചില്ല. കശ്മീര്‍ വിഷയത്തിൽ പാകിസ്ഥാന്റെ നിലപാടിനുള്ള മറുപടിയെന്ന നിലയിലാണ് ബലൂചിസ്​താൻ വിഷയം ഇന്ത്യ രാജ്യാന്തര വേദികളിൽ ഉയർത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :