സീറ്റിനു വേണ്ടി സ്ത്രീകളെ ചൂഷണം ചെയ്തുവെന്ന് പരാതി; പരാതി നല്കിയ ദേവീന്ദര്‍ ഷെറാവത്തിനെ ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

എഎപി എം എല്‍ എ ദേവീന്ദര്‍ ഷെറാവത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (11:11 IST)
സീറ്റിനു വേണ്ടി പാര്‍ട്ടിനേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് പരാതി നല്കിയ എഎപി എം എല്‍ എ ദേവീന്ദര്‍ ഷെറാവത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പഞ്ചാബില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഉടനെയാണ് കെജ്‌രിവാള്‍ ഷെറാവത്തിനെതിരായ നടപടി കൈക്കൊണ്ടത്.

എ എ പിയുടെ ഡല്‍ഹി യൂണിറ്റിന്റെ അച്ചടക്ക കമ്മിറ്റിയാണ് ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അപകീര്‍ത്തികരമായ പരാമര്‍ശം പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ നടത്തിയ ഷെറാവത്തിന്റെ നടപടിയാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്.

അന്വേഷണം കഴിയുന്നതുവരെ എം എല്‍ എയെ മാറ്റി നിര്‍ത്തുമെന്ന് എ എ പി ഡല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :