ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

WEBDUNIA|
ഭദ്രദീപവും മുറജപവു

എട്ടുവീട്ടില്‍ പിള്ളമാരെയും മാടമ്പിമാരെയും വധിക്കുകയും രാജ്യവിസ്തൃതി കൂട്ടാന്‍ നടത്തിയ യുദ്ധങ്ങളില്‍ നിരവധിപേര്‍ മരിക്കുകയും ചെയ്ത പാപപരിഹാരത്തിനുവേണ്ടിയാണ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ നടത്തിയ ഭദ്രദീപവും വൈദികസമൂഹം ഐശ്വര്യവര്‍ദ്ധനയ്ക്ക് നിര്‍ദ്ദേശിച്ച മുറജപവും ക്ഷേത്രത്തില്‍ നടത്തിയിരുന്നത്. ഇതുവരെ ആകെ 37മുറജപങ്ങള്‍ നടന്നിട്ടുണ്ട്. ഇതുവരെ ആകെ 37മുറജപങ്ങള്‍ നടന്നിട്ടുണ്ട്. അവസാനത്തെ മുറജപം 1177-ല്‍ നടത്തി.

മലബാര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നും വന്ന പണ്ഡിതന്മാരുടെ 919 ലെ പരിഷത്ത് യോഗം ചര്‍ച്ച ചെയ്തു തയ്യാറാക്കിയതാണ് ഈ ഈശ്വരസേവാപദ്ധതി.

ഏഴു ദിവസത്തെ പൂര്‍വ്വക്രിയകള്‍ നടത്തി മകരം ഒന്നിന് ഭദ്രദീപം കൊളുത്തി നിത്യ പൂജകള്‍ നടത്തി കര്‍ക്കിടകം ഒന്നിന് ഭദ്രദീപച്ചടങ്ങ് ആവര്‍ത്തിക്കണം. തുടര്‍ച്ചയായി അഞ്ചു സംവത്സരം നടത്തി ഭദ്രദീപത്തിന്‍റെ അവസാനത്തെ ചടങ്ങായി ആറാംകൊല്ലം മുറജപം എന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്.

ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊടിമരമാണ്. 962 മകരത്തിലാണ് പുതിയ സ്വര്‍ണ്ണധ്വജം സ്ഥാപിച്ചത്. 961 മീനം 25-ന് ഉണ്ടായ കൊടുങ്കാറ്റില്‍ പഴയ കൊടിമരം ചാഞ്ഞതിനെതുടര്‍ന്നാണ് പുതിയ ധ്വജം സ്ഥാപിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റേതാണ് ക്ഷേത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :