ഉത്തര്‍പ്രദേശില്‍ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തി പതിനഞ്ചുകാരിയെ യുവാക്കള്‍ ക്രൂരമായി പീഡിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തി പതിനഞ്ചുകാരിയെ രണ്ടു യുവാക്കള്‍ ചേര്‍ന്നു പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സര്‍ദാനയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അതിക്രമിച്ചു കയറിയ യുവാക്ക

മീററ്റ്, ഉത്തര്‍പ്രദേശ്, സര്‍ദാന, പൊലീസ് കേസ് Meerat, Utharpradesh, Sardana, Police Case
മീററ്റ്| rahul balan| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (19:12 IST)
ഉത്തര്‍പ്രദേശില്‍ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തി പതിനഞ്ചുകാരിയെ രണ്ടു യുവാക്കള്‍ ചേര്‍ന്നു പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സര്‍ദാനയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അതിക്രമിച്ചു കയറിയ യുവാക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപത്തെ ആള്‍വാസമില്ലാത്ത വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം പെണ്‍കുട്ടിക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

അതേസമയം, സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടിയെ കാണാത്തതിനേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ബോധരഹിതയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :