രാത്രിയിലെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പരീക്ഷണത്തില്‍ ഇന്ത്യ വിജയം കൈവരിച്ചു. ഇന്ത്യയുടെ മധ്യ ദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-1ന്റെ ആദ്യ നിശാ പരിക്ഷണമാണ് വിജയിച്ചത്. ലക്ഷ്യസ്ഥാനത്ത് അഗ്നി കൃത്യമായിതന്നെ എത്തിയെന്ന് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) വ്യക്തമാക്കി.
ഇതോടെ അടിയന്തിര ഘട്ടത്തില്‍ രാത്രിയിലും മിസൈല്‍ വിക്ഷേപിക്കാന്‍ ഇന്ത്യക്കു കഴിയും. ഒറിസ തീരത്തെ വീലര്‍ ദ്വീപില്‍ ഇന്നലെ രാത്രി 9.10നായിരുന്നു വിക്ഷേപണം. 700 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി-1 2002 ജനുവരി 25 നാണ് ഇന്ത്യ ആദ്യമായി പരീക്ഷിച്ചത്. നിരവധി പരീക്ഷണങ്ങള്‍ക്കുശേഷം ഇത് ഇപ്പോള്‍ സൈന്യത്തിന് കൈമാറിയിട്ടുണ്ട്.