നാഗ്പൂർ|
jibin|
Last Modified വ്യാഴം, 30 ജൂലൈ 2015 (12:28 IST)
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്റെ
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി ജയില്‍ അധികൃതര്‍ അദ്ദേഹത്തോട് ചോദിച്ചു അവസാന ആഗ്രഹം എന്താണെന്ന് ഒട്ടും മടിക്കാതെ 'എനിക്ക് എന്റെ മകളെ കാണണം' എന്ന് മേമന്‍ പറയുകയും ചെയ്‌തു. തുടര്‍ന്ന് ഇരുപത്തിയൊന്നുകാരിയായ മകളുമായി മേമൻ അവസാനമായി ഫോണിൽ സംസാരിക്കുകയും ചെയ്‌തു.
മകളെ കാണണമെന്ന മേമന്റെ ആഗ്രഹം ജയിൽ അധികൃതർ
മേമന്റെ സഹോദരനെ അറിയിക്കുകയായിരുന്നു. തുടർന്ന് അവസാനമായി മകളുമായി സംസാരിച്ച ശേഷം യാക്കൂബിന് സന്തോഷവും ആശ്വാസവും അനുഭവപ്പെട്ടെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു.
അവസാന മണിക്കൂറുകള്‍ എത്തിയപ്പോഴേക്കും മേമൻ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. സുപ്രീംകോടതിയില്‍ എന്താണ് സംഭ്വിച്ചതെന്ന് പലകുറി തന്റെ ബാരക്കിലെ ഹോംഗാർഡ് കോൺസ്റ്റബിളിനോട് ചോദിക്കുകയും ചെയ്‌തു. വധശിക്ഷ ഉറപ്പായെന്ന് കരുതിയ മേമന്‍ ഒരു അത്ഭുതത്തിന് മാത്രമേ തന്നെ രക്ഷിക്കാൻ സാധിക്കൂ എന്നും കോൺസ്റ്റബിളിനോട് പറയുകയും ചെയ്‌തു.
രാവിലെ 6.30ന് നാഗ്പൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. വ്യാഴാഴ്ച രാവിലെ ആറുമണിക്കു തന്നെ മേമന് പുതിയ വസ്ത്രങ്ങളും കഴിക്കുവാന്‍ ഭക്ഷണവും നല്‍കി. തൂക്കിലേറ്റുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തതകള്‍ തുടര്‍ന്നിരുന്നുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 4.55നു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മേമനെ തൂക്കിലേറ്റുവാന്‍ തടസങ്ങളൊന്നും ഇല്ലെന്നും വിധിക്കുകയായിരുന്നു. അതെ തുടര്‍ന്ന് അമ്പത്തിനാലാം പിറന്നാൾ ദിനത്തിലായിരുന്നു മേമന്റെ ജീവിതം കഴുമരത്തിൽ അവസാനിച്ചത്.