തലയ്ക്കടിയേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 17 ഏപ്രില്‍ 2022 (20:38 IST)
പാലക്കാട്: തലയ്ക്കടിയേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടക്കാട് ചാക്കാലക്കുന്നൻ ഹംസ എന്നയാളുടെ ഭാര്യ ആയിഷ മിസ്രി എന്ന ആയിഷക്കുട്ടി (34) ആണ് കുടുംബ കലഹത്തെ തുടർന്ന് ജനൽകുറ്റി കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കോട്ടോപ്പാടം പഞ്ചായത്തിലെ കൊടക്കാട് ആമ്യേൻ കുന്നിലായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ആയിഷയുറെ ഭർത്താവ് ഹംസയ്ക്ക് പഴയ സാധനങ്ങൾ ശേഖരിച്ചു വിൽക്കുന്ന തൊഴിലായിരുന്നു.

ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവിലാണ് ആയിഷയുടെ മരണം നടന്നത്. ഈ സമയത്ത് ഇവരുടെ ഇളയ കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഹംസ ഇളയ കുട്ടിയേയും കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് വന്നപ്പോഴാണ് അയൽക്കാർ പോലും വിവരം അറിഞ്ഞത്.

വീട്ടിൽ ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നും മുമ്പൊരിക്കൽ ഹംസ കൊടുവാൾ കൊണ്ട് ആയിഷയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു എന്നും ആയിഷയുടെ സഹോദരൻ പോലീസിനോട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :