തന്നെ പിന്നില്‍ നിന്ന് ആരോ പിടിച്ചുതള്ളി; മമതാ ബാനര്‍ജിക്കേറ്റത് ആഴത്തിലുള്ള മുറിവുകള്‍

mamata
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 മാര്‍ച്ച് 2024 (10:28 IST)
mamata
ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടിരിക്കുകയാണ്. മമതയുടെ ആവശ്യപ്രകാരമാണ് ആശുപത്രി വിട്ടത്. വീട്ടിലേക്കാണ് മടങ്ങിയത്. കൊല്‍ക്കത്തയിലെ കാലുഖട്ടില്‍ മിനഞ്ഞാന്ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മമതാ ബാനര്‍ജി ഷോക്കേസില്‍ ഇടിച്ച് വീഴുകയായിരുന്നു. വൈകുന്നേരം ആറരയോടെ മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവേറ്റിരുന്നു. രക്തമൊലിച്ച നിലയിലാണ് ചികിത്സ തേടിയത്. നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടിലേക്ക് മടങ്ങണമെന്ന് മമത ആവശ്യപ്പെടുകയായിരുന്നു. തന്നെ പിന്നില്‍ നിന്ന് ആരോ തള്ളിയെന്നാണ് മമത പോലീസ് സിനോട് പറഞ്ഞത്.

അതേസമയം അമതാ ബാനര്‍ജി കാല്‍ വഴുതി വീഴുകയായിരുന്നോ അതോ രക്തസമ്മര്‍ദ്ദത്തിലുണ്ടായ ഏറ്റക്കുറച്ചില്‍ മൂലമുണ്ടായ ബോധക്ഷയമാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ട്. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നും എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സഹോദരന്‍ കാര്‍ത്തിക്കിന്റെ ഭാര്യ കജാരി ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :