ന്യൂഡൽഹി|
aparna shaji|
Last Updated:
വ്യാഴം, 7 ഏപ്രില്‍ 2016 (14:13 IST)
ബാങ്കുകളിൽ നിന്നും വായ്പയെടുത്ത തുകയിൽ 4000 കോടി തിരിച്ചടക്കാമെന്ന വിജയ് മല്യയുടെ ബാങ്കുകൾ തള്ളി. വായപയെടുത്ത തുകയിൽ 6000 കോടിയും പലിശയുമടക്കം മുഴുവൻ തുകയും തിരിച്ചടക്കണമെന്ന് ബാങ്കുകളുടെ കൺസോർഷ്യം സുപ്രീംകോടതിയെ അറിയിച്ചു.
എസ് ബി ഐ നേതൃത്വം നൽകുന്ന 17 പൊതുമേഖല ബാങ്കുകളിൽ നിന്നും മൊത്തം 9000 കോടി രൂപയാണ് മല്യ വായ്പയെടുത്തത്. ഇതിൽ 4000 കോടി ആറു മാസത്തിനുള്ളിൽ നൽകാമെന്നാണ് മല്യ അറിയിച്ചത്. എന്നാൽ ഈ ഉപാധിയെയാണ് ബാങ്കുകൾ തടഞ്ഞത്. വിദേശത്ത് കഴിയുന്നതിന്റെ വിശദീകരണം മല്യ നൽകണമെന്നും കോടതി അറിയിച്ചു. മല്ല്യ ഏപ്രിൽ 21ന് മുൻപും ബാങ്കുകൾ 25ന് മുൻപും നിലപാട് അറിയിക്കണമെന്ന നിർദേശത്തിലാണ് കോടതി. കേസ് അടുത്ത 26ന് പരിഗണിക്കും.
മല്യയുടെ പാസ്പോർട്ട് മരവിപ്പിക്കാനും അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കാനും നടപടി ആവശ്യപ്പെട്ടു ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജി അംഗീകരിച്ച് മല്യ കോടതിയിൽ ഹാജരാകണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിയുടെ നിർദ്ദേശത്തെ എതിർത്ത് വിദേശത്ത് കഴിയുകയാണ് വിജയ് മല്യ.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം