ന്യൂഡല്‍ഹി|
Last Modified വെള്ളി, 31 ജൂലൈ 2015 (17:28 IST)
വധശിക്ഷയ്ക്ക് വിധേയനായ മുംബൈ സ്ഥോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ ശവസംസ്‌കാരചടങ്ങുകളിൽ പങ്കെടുത്തവരെല്ലാം തീവ്രവാദികളാണെന്ന് ത്രിപുര ഗവർണർ തഥാഗത റായി. മേമന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ഒഴിച്ച് ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തി. സുരക്ഷയെ മുൻനിർത്തിയാണ് പരാമര്‍ശം നടത്തിയതെന്നും ഏതെങ്കിലും സ സമുദായത്തിന്റെയും പേര് പരാമര്‍ശിക്കാതെ വിമര്‍ശനം ഉന്നയിച്ച തന്നെ എന്തിനാണ് വര്‍ഗീയവാദിയായി മുദ്രകുത്തുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. വ്യാഴാഴ്ച്ച രാവിലെ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ മൃതദേഹം വൈകീട്ട് അഞ്ചേ കാലോടെയാണ് സംസ്‌കരിച്ചത്.