പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (13:27 IST)
പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സംവിധാനം വരുന്നു.
റിസര്‍വേഷന്‍ പട്ടിക തയാറാക്കുന്ന നിലവിലുള്ള സംവിധാനത്തില്‍ മാറ്റംവരുത്തിക്കൊണ്ടായിരിക്കും പുതിയ രീതി. പുതിയ രീതി അനുസരിച്ചത് ഇന്റർനെറ്റ് വഴിയോ റിസർവേഷൻ കൗണ്ടറുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

പുതിയ സംവിധാനത്തിനായി രണ്ടുതവണ റിസര്‍വേഷന്‍ ചാര്‍ട്ട് പുറത്തിറക്കും. ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് പഴയപോലെ തന്നെ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിക്കും. ഇതില്‍ ഏതെങ്കിലും ബര്‍ത്ത് ഒഴിവാണെങ്കില്‍
ബെർത്തുകളുടെ ലഭ്യതയനുസരിച്ച് ബുക്കിംഗ് സ്വീകരിക്കും.

ഇതിനു ശേഷം രണ്ടാമത്തേതും അന്തിമവുമായ പട്ടിക 30 മിനിറ്റ് മുമ്പ് പുറത്തിറക്കും. ഈ പട്ടിക ട്രെയിൻ പുറപ്പെടുന്നതിനുമുൻപ് ടിക്കറ്റ് പരിശോധകര്‍ക്കു കൈമാറും. നാളെ മുതല്‍ ഈ സംവിധാനം നിലവില്‍ വരും എന്നാണ് റയില്‍‌വേ അറിയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :