ചെന്നൈ|
VISHNU N L|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (18:32 IST)
തമിഴ്‌നാട്ടിലെ തേനിയില്‍ സ്ഥാപിക്കുന്ന ന്യൂട്രിനോ പരീക്ഷണ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി തേടിയ ശേഷം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് കോടതി നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.തമിഴ്‌വണ്ണന്‍, വി.എസ് രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.
എം.ഡി.എം.കെ. നേതാവ് വൈകോയുടെ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി നടപടി. പരിസ്ഥിതിയെയും കൃഷിയെയും പ്രതികൂലമായി ബാധിക്കുന്നതാണ് നിര്‍ദിഷ്ട ഭൂഗര്‍ഭ ന്യൂട്രിനോ പദ്ധതിയെന്നും പശ്ചിമഘട്ടത്തിലെ മലകള്‍ തുരന്ന് വലിയ ടണലുകളുണ്ടാക്കുന്നത് പരിസ്ഥിതിക്കും മലനിരകള്‍ക്കും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.