ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (20:13 IST)
ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ ബാറ്റ്സ്മാന്‍ സുരേഷ് രെയ്നയും ഒടുവില്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു. ബാല്യകാല സഖിയായിരുന്ന പ്രിയങ്കയേയാണ് റെയ്ന്‍ ജീവിത സഖിയാക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ് കുറച്ച് ആഴ്‌ചകളായി റെയ്ന വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. ആരാണ് വധു എന്ന് പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. റെയ്‌നയുടെ അമ്മയുടെ സുഹൃത്തിന്റെ മകള്‍ എന്ന അഭ്യൂഹം മാത്രമായിരുന്നു വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. ഒടുവില്‍ സസ്പെന്‍സുകള്‍ക്കവസാനം നല്‍കി പ്രിയങ്കയുടെ പേര്‍ പുറത്തുവിടുകയായിരുന്നു.
ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ റെയ്നയുടെ കല്യാണം നടക്കും. മത്സരത്തില്‍ ഇന്ത്യ കപ്പ് നേടിയാലും ഇല്ലെങ്കിലും അതൊന്നും ഇനി കല്യാണത്തെ ബാധിക്കില്ല. എന്നാല്‍ കല്യാണത്തിലും ഉണ്ട് പ്രത്യേകത. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും പങ്കെടുക്കുമെന്നതുമുതല്‍ കല്യാണത്തിയതി വരെയാണ് റെയ്നയുടെ വിവാഹം ശ്രദ്ദേയമാകുന്നത്.ന്യൂഡല്‍ഹി ലീല പാലസിലാണ് വിവാഹം. വൈകീട്ടാണ് ചടങ്ങ്.
റെയ്‌നയുടെ ഭാഗ്യനമ്പറാണ് മൂന്ന്. അതുകൊണ്ടുതന്നെ വിവാഹത്തിന് ഏപ്രില്‍ മൂന്ന് എന്ന ദിവസം തെര്‍ഞ്ഞെടുത്തിരിക്കുന്നു. റെയ്‌നയുടെ ജെഴ്‌സിയുടെ നമ്പര്‍ മാത്രമല്ല, കാറുകളുടെയും ബൈക്കിന്റെയുമെല്ലാം നമ്പര്‍ മൂന്നാണ്. അതു മാത്രമല്ല, ഏപ്രില്‍ ആകുമ്പൊഴേയ്ക്കും ഇന്ത്യന്‍ ടീം ലോകകപ്പ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തും. ഏപ്രില്‍ എട്ട് മുതല്‍ ഐപിഎല്‍ ആരംഭിക്കും. അപ്പോഴേയ്ക്കും മധുവിധു ആഘോഷിച്ചു തിരിച്ചെത്തുകയും ചെയ്യാം ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ റെയ്‌നയ്ക്ക്.
റെയ്നയുടെ ജീവിതസഖിയാകുന്ന
പ്രിയങ്ക നെതര്‍ലന്‍ഡ്‌സിലെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. വര്‍ഷങ്ങളുടെ അടുപ്പമുണ്ട് ഇരു കുടുംബങ്ങള്‍ക്കുംണ ഉത്തര്‍പ്രദേശിലെ മുരദ്‌നഗറില്‍ അടുത്തടുത്തായിരുന്നു താമസവും. അതുകൊണ്ടുതന്നെ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ് റെയ്നയും പ്രിയങ്കയും. റെയ്‌ന ക്രിക്കറ്റ് താരമായതോടെയാണ് അവരുടെ കുടുംബം രാജ്‌നഗറിലേയ്ക്ക് താമസം മാറ്റി. പ്രിയങ്കയുടെ കുടുംബം മീററ്റിലേയ്ക്കും മാറി. പിന്നകട് കുറേക്കാലം ഇരു കുടുംബവും തമ്മില്‍ വലിയ ബന്ധമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടപ്പോള്‍ റെയ്‌നയ്ക്കും പ്രിയങ്കയ്ക്കും പ്രണയത്തിലാവാന്‍ അധികം നേരം വേണ്ടിവന്നില്ല. എന്നാല്‍ ഇതൊരു പ്രണയ വിവാഹമേയല്ല എന്നാണ് ഇരുവീട്ടുകാരും ആണയിടുന്നത്.