ബിയര്‍ കുടിക്കേണ്ടവര്‍ ബാറുകളില്‍ ഇരുന്നു കുടിക്കുക; പാഴ്‌സല്‍ സമ്പ്രദായം അനുവദിക്കില്ല: സുപ്രീം കോടതി

ബാറില്‍നിന്ന് ബിയര്‍ പാഴ്‌സല്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി

സജിത്ത്| Last Updated: ബുധന്‍, 14 ഡിസം‌ബര്‍ 2016 (12:45 IST)
ബാറുകളില്‍നിന്ന് ഇനിമുതല്‍ ബിയര്‍ പാഴ്സലായി നല്‍കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബിയര്‍-വൈന്‍ പാര്‍ലറുകളില്‍നിന്നും ബാറുകളില്‍നിന്നും പാഴ്സല്‍ നല്‍കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച ഈ വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്.

പാഴ്സല്‍ വേണ്ടവര്‍ക്ക് ഔട്ട്ലെറ്റില്‍ പോയി വാങ്ങിക്കാമെന്നും എന്തിനാണ് ബാറുകളില്‍ പോകുന്നതെന്നും
കോടതി ആരാഞ്ഞു. ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ബിയര്‍ പാര്‍ലറുകള്‍ക്ക് അനുവധിക്കുന്ന ലെസന്‍സില്‍ ബിയര്‍ പാഴ്സല്‍ നല്‍കുന്നതിനുള്ള അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :