അധോലോക നേതാവ് അബു സലീമിനെ വിവാഹം കഴിക്കാന്‍ യുവതിയുടെ ഹര്‍ജി

Last Updated: വ്യാഴം, 25 ജൂണ്‍ 2015 (12:23 IST)
അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
26 കാരി
കോടതിയില്‍. പ്രത്യേക ടാഡ കോടതിയെയാണ്
യുവതി സമീപിച്ചിരിക്കുന്നത്. ഇക്കാര്യം യുവതിയുടെ അഭിഭാഷക സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മുംബൈയില്‍ നിന്നും ലക്‌നൗവിലേക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ട്രെയിനില്‍ വെച്ച് അബു സലിം മുംബൈ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചെന്ന്
റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കോടതി
പോലീസിന് നിര്‍ദ്ദെശം നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അബുസലീമുമൊത്തുള്ള യുവതിയുടെ ചിത്രം മോര്‍ഫിങ് ആണെന്ന് സിബിഐ
കോടതിയെ അറിയിച്ചിരുന്നു.
അബു സലീം വിവാഹ വാര്‍ത്തകള്‍
നിഷേധിച്ചിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന് മാനനഷ്ടമുണ്ടായെന്നും മറ്റാരും വിവാഹത്തിന് തയ്യാറാവുന്നില്ലെന്നും കാണിച്ചാണ് യുവതി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 1993 മുംബൈ സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന ആളാണ് അബു സലീം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :