ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (13:07 IST)
മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെയും സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ഏജന്റാണെന്ന ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവനയ്‌ക്ക് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അപകീർത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടാനും തയാറാകണം. കട്ജുവിനെതിരായ പാർലമെന്റ് പ്രമേയത്തിൽ പ്രഥമദൃഷ്ട്യാ തെറ്റില്ല. എന്നാല്‍
ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ തിരിച്ചടിയാകുമെന്നും കോടതി പറഞ്ഞു.
ബ്രിട്ടീഷുകാരുടെ നയങ്ങളായിരുന്നു ഗാന്ധിജി പിന്തുടർന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഹിന്ദുത്വത്തിൽ മാത്രം അധിഷ്ഠിതമാണ്. ജപ്പാന്റെ ഏജന്റായിരുന്നു സുഭാഷ് ചന്ദ്രബോസ്. അതിനാലാണ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയപ്പോൾ അദ്ദേഹവും കീഴടങ്ങിയത്. ഇത് സംശയത്തിന് ഇടയാക്കുന്നതാണ്. യഥാർഥ രാജ്യസ്നേഹി രാജ്യത്തിനുവേണ്ടി പടപൊരുതുകയായിരുന്നു വേണ്ടതെന്നും കട്ജു വിമർശിച്ചിരുന്നു. സുഭാഷ് ചന്ദ്രബോസിനെതിരെയും ഗാന്ധിക്കെതിരെയും ബ്ലോഗിലൂടെയാണ് കട്ജു വിമര്‍ശനങ്ങള്‍ നടത്തിയത്.