ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 29 മെയ് 2014 (10:52 IST)
വിദ്യാഭ്യാസ യോഗ്യതയുടെ പേരിലല്ല പ്രവൃത്തിയുടെ പേരിലാണ് തന്നെ വിലയിരുത്തേണ്ടതെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ബിരുദം പോലുമില്ലെന്ന മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്റെ വിമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സ്മൃതി. മാനവ വിഭവശേഷിവകുപ്പ് കൈകാര്യം ചെയ്യാന്‍ പന്ത്രണ്ടാം ക്ലാസ് യോഗ്യത മതിയോ എന്ന വിവാദത്തിന് തിരികൊളുത്തിയത് അജയ് മാക്കനാണ്. ''എന്തൊരു മന്ത്രിസഭയാണ് മോഡിയുടേത്.
മാനവശേഷി മന്ത്രി (വിദ്യാഭ്യാസംകൂടി കൈകാര്യം ചെയ്യുന്ന) സ്മൃതി ഇറാനിക്ക് ബിരുദം പോലുമില്ല. അവര്‍ തിരഞ്ഞെടുപ്പുകമ്മീഷന് നല്‍കിയ സത്യവാങ്മൂലം നോക്കൂ'' എന്നാണ് മാക്കന്റെ ട്വീറ്റ്.