ശ്രീനു എസ്|
Last Updated:
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (09:33 IST)
ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെയധികം വഷളായതായി എം.ജി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹം ഇ.സി.എം.ഒ ജീവന്‍രക്ഷാ യന്ത്രത്തെ ആശ്രയിക്കുകയാണെന്നും ആരോഗ്യസ്ഥിതി മോശമായതിനാല്‍ കഴിയുന്നത്ര ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നതെന്നും ആശുപത്രിയിലെ മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുരാധ ഭാസ്‌കര്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
കഴിഞ്ഞമാസം അഞ്ചിനായിരുന്നു എസ്പിബിയെ കൊവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ദിവസങ്ങള്‍ക്കുശേഷം എസ്പിബിയുടെ മകന്‍ എസ്പി ചരണ്‍ പിതാവിന് രോഗം ഭേദമായി വരുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.