അനുബന്ധ വാര്‍ത്തകള്‍
- കർഷക ബില്ലുകൾക്കെതിരെയുള്ള ദേശീയ പണിമുടക്ക് ആരംഭിച്ചു, പഞ്ചാബിൽ റെയിൽ പാളങ്ങൾ ഉപരോധിച്ച് സമരം തുടരുന്നു
- ആ തന്ത്രം ഇവിടെ വിലപ്പോകില്ല: ചൈന ഇന്ത്യയ്ക്കെതിരെ പ്രയോഗിയ്ക്കാനൊരുങ്ങുന്നത് പഴയ സോവിയേറ്റ് യുദ്ധതന്ത്രം
- ഇന്ന് സംസ്ഥാനത്ത് 22ഹോട്ട്സ്പോട്ടുകള്‍; എട്ട് പ്രദേശങ്ങളെ ഒഴിവാക്കി
- സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- ഇവിടെ ഇനി മാസ്ക് വേണ്ട!
മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി
മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ലേണേഴ്സ് ലൈസന്‍സ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം.
പുതിയ ലൈസന്‍സ് എടുക്കുമ്പോഴും, ലൈസന്‍സ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആര്‍.സി ബുക്ക് ലഭിക്കുന്നതിനും ആര്‍.ടി ഓഫീസിലെ നടപടിക്രമം പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. ഇത് എം.പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭിക്കും. വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാം. 15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസന്‍സിന്റെ അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫീസില്‍ നിന്നോ തപാലിലോ ലഭിക്കും.