വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ, സ്മൃതി ഇറാനി ഞെട്ടിപ്പോയി...

പനജി| VISHNU N L| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (17:11 IST)
വസ്ത്രശാലയില്‍ വസ്ത്രം ഇട്ടു നോക്കാനുള്ള മുറിയില്‍ ഒളിക്യാമറ ഒളിപ്പിച്ച് വെച്ചിരിക്കുന്നതായി കണ്ടെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. ഗോവയിലാണ് സംഭവം നടന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു മന്ത്രി.

തുടര്‍ന്ന് ഗോവയിലെ കാന്‍ഡോളിം എന്ന സ്ഥലത്തെ പ്രമുഖ വസ്ത്രാലയത്തിലെത്തി തുണി വാങ്ങിയ ശേഷം അത് ഇട്ടു നോക്കാനുളള മുറിയില്‍ കയറിയപ്പോഴാണ് അവിടെ ഒളിക്യമാറ കണ്ടെത്തിയത്. വസ്ത്രം മാറുന്ന മുറിയില്‍ ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പെടാത്ത രീതിയിലായിരുന്നു ക്യാമറ.
മന്ത്രി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ക്യാമറകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു.

മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏതാണ്ട് നാലുമാസമായി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിനു ശേഷം പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വസ്ത്രശാല അധികൃതര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് അധികൃതര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :