ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (15:54 IST)
മാനവ വിഭവ ശേഷി മന്ത്രി സ്മ്രിതി ഇറാനിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് ജെഡിയു നേതാവ് ശരദ് യാദവ് മാപ്പ് പറഞ്ഞു. രാജ്യസഭയിലാണ് ഭരണപക്ഷത്തിന്റെ പ്രതിഷേധത്തേ തുടര്‍ന്ന് ശരദ് യാദവ് മാപ്പ് പറഞ്ഞത്. രണ്ടുദിവസം മുമ്പ് രാജ്യസഭയിലെ ചര്‍ച്ചാ വേളയിലാണ് ശരദ് യാദവ് വിവാദമായ പ്രയോഗം നടത്തിയത്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന ബില്ലിന്‍മേലുള്ള ചര്‍ച്ചക്കിടെ ദക്ഷിനേന്ത്യന്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് സംഭവത്തില്‍ സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ഡിഎംകെ നേതാവ് കനിമൊഴിയും സ്മൃതി ഇറാനിയും പ്രതിഷേധമുയര്‍ത്തിയപ്പൊള്‍ യാദവ് രൂക്ഷമായി നീ എത്തരത്തിലുള്ള ആളാണ് എന്ന് എനിക്കറിയാം എന്ന് പറഞ്ഞതാണ് സ്മൃതിയെ ചൊടിപ്പിച്ചത്. സംഭവത്തില്‍ സ്മൃതിക്ക് പിന്തുണയുമായി നിരവധി എംപിമാരും രംഗത്തെത്തിയിരുന്നു. ശരദ് യാദവിന്റെ പ്രസ്താവനയെ അനുചിതമല്ലത്ത അഭിപ്രായപ്രകടനമെന്നാണ് ബിജെപി
രാജ്യസഭ കക്ഷി നേതാവ് അരുണ്‍ ജെയ്റ്റ്ലി വിശേഷിപ്പിച്ചത്.