Last Modified വെള്ളി, 20 മാര്‍ച്ച് 2015 (10:48 IST)
ഗോവയില്‍ ബീഫ് നിരോധിക്കില്ലെന്ന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍. ഗോവയില്‍ ബിജെപി സര്‍ക്കാരാണ് നിലവിലുള്ളത്. എന്നാല്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ ഭക്ഷണങ്ങളിലൊന്നായതിനാള്‍ ബീഫ് നിരോധിക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഗോവയില്‍ ജനസംഖ്യയുടെ 30 മുതല്‍ 40 ശതമാനം വരെ ന്യൂനപക്ഷമാണ്. അവരുടെ ഭക്ഷണക്രമങ്ങളില്‍ എങ്ങനെ എടപെടാനാകും പര്‍സേകര് ചോദിച്ചു. ഗോവയിലെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ തങ്ങള്‍ക്ക് നിരവധി വര്‍ഷങ്ങള്‍ വേണ്ടി വന്നു വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഹരിയാനയിലും മഹാരാഷ്ട്രയിലും ബീഫ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യവ്യാപകമായി ബീഫ് നിരോധിക്കാന്‍ കേന്ദ്രം നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.