ഇന്ത്യയെ പുകഴ്‌ത്തിയാല്‍ ഇങ്ങനെയിരിക്കും; അഫ്രീദിക്ക് വക്കീല്‍ നോട്ടിസ്, പാക് നായകനെതിരെ പ്രതിഷേധം ശക്തം

ലാഹോറിലെ ഒരു അഭിഭാഷകനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്

ട്വന്റി-20 , ഷാഹിദ് അഫ്രീദി , പാകിസ്ഥാന്‍ ക്രിക്കറ്റ് , അഫ്രീദിക്ക് വക്കീല്‍ നോട്ടീസ് , ക്രിക്കറ്റ്
ഇസ്‌ലാമാബാദ്/കൊല്‍ക്കത്ത| jibin| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (21:19 IST)
ഇന്ത്യയേയും ഇന്ത്യന്‍ ആരാധകരെയും വാനോളം പുകഴ്‌ത്തിയ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്. ലാഹോറിലെ ഒരു അഭിഭാഷകനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ അനുകൂല പ്രസ്‌താവന പിന്‍‌വലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് പാക് നായകന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അഫ്രീദിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ വളരെ ഏറെ വേദന തോന്നിയെന്നാണ് മുന്‍ പാക് താരമായ ജാവേദ് മിയാന്‍ദാദ് പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ നടത്തിയവര്‍ ലജ്ജിക്കണം. ഇതിലൂടെ അവര്‍ സ്വയം പരിഹാസ്യരാവുകയാണെന്നും അദ്ദേഹം ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യയേയും ഇവിടുത്തെ ആരാധകരെയും പുകഴ്‌ത്തിയ താരത്തിനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധം ശക്തമായി.

ഇന്ത്യയില്‍ കളിക്കുന്നത് എന്നും താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും, പാകിസ്ഥാനിലേക്കാള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളുകളാണ് ഇന്ത്യയിലുള്ളതെന്നുമാണ് അഫ്രീദി പറഞ്ഞത്. ഇന്ത്യയില്‍ ഒരു സുരക്ഷാ ഭീഷണിയുമില്ല. ഇവിടെ നിന്ന് ലഭിക്കുന്നത് പ്രത്യേക സ്‌നേഹമാണ്. ഇന്ത്യയിലെന്നപോലെ താന്‍ മറ്റൊരിടത്തും ക്രിക്കറ്റ് ഇത്ര നന്നായി ആസ്വദിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.


ഇന്ത്യ ഒരുക്കിയിരിക്കുന്ന സുരക്ഷ മികച്ചതാണെന്ന് ഷോയിബ് മാലിക്കും വ്യക്തമാക്കിയിരുന്നു. തന്റെ ഭാര്യ ഇവിടെനിന്നുള്ളയാളാണ്. താന്‍ നിരവധി തവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍പോലും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മാലിക്ക് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :