ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി ബെഞ്ച് പുനഃസംഘടിപ്പിച്ചു, കേസ് ആദ്യം മുതൽ കേൾക്കേണ്ടി വരും

ശബരിമല സ്ത്രീപ്രവേശന കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുനഃസംഘടിപ്പിച്ചു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കേസിൽ അന്തിമ വാദം കേൾക്കുന്ന ബെഞ്ചാണ് പുനഃസംഘടിപ്പിച്ചത്.

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 7 ജൂലൈ 2016 (12:41 IST)
സ്ത്രീപ്രവേശന കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുനഃസംഘടിപ്പിച്ചു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കേസിൽ അന്തിമ വാദം കേൾക്കുന്ന ബെഞ്ചാണ് പുനഃസംഘടിപ്പിച്ചത്.

കേസ് ഇപ്പോൾ പരിഗണിക്കുന്ന ബെഞ്ചിൽ നിന്നും ജസ്റ്റിസ് ഗോപാല ഗൗഡയേയും ജസ്റ്റിസ് കുര്യൻ ജോസഫിനേയും മാറ്റി. പകരം ജസ്റ്റിസ് സി നാഗപ്പനേയും ജസ്റ്റിസ് ഭാനുമതിയേയും ഉൾപ്പെടുത്തി. രണ്ട് ജഡ്ജിമാരെ മാറ്റിയതിനാൽ കേസ് ഇനി ആദ്യം മുതൽ കേൾക്കേണ്ടിവരും. ബെഞ്ച് പുനഃസംഘടിപ്പിക്കുമ്പോൾ കാരണമൊന്നും കോടതി വിശദികരിക്കാറില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :