ശ്രീനു എസ്|
Last Updated:
വെള്ളി, 31 ജൂലൈ 2020 (10:43 IST)
രാജ്യത്ത് ഓഗസ്റ്റുമുതല്‍ വാങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ്
ഇന്ത്യ ദീര്‍ഘകാല ഇന്‍ഷുറന്‍സ് പാക്കേജ് പ്ലാനുകള്‍ പിന്‍വലിക്കുന്നതുമൂലമാണ് വാഹനങ്ങളുടെ വിലയില്‍ കുറവുവരുത്തുന്നത്. നിലവില്‍ ഉള്ള മൂന്നോ അഞ്ചോ വര്‍ഷത്തേക്ക് ദീര്‍ഘകാല മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്ന ചട്ടം ഒഴുവാക്കിയിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അഞ്ച് വര്‍ഷത്തേക്കും കാറുകള്‍ മൂന്നു വര്‍ഷത്തേക്കും ഇന്‍ഷുറന്‍സ് ഒരുമിച്ച് എടുക്കണമെന്ന വ്യവസ്ഥ 2018 ഓഗസ്റ്റിലായിരുന്നു നിലവില്‍ വന്നത്. ഓഗസ്റ്റ് ഒന്നുമുതല്‍ മുതല്‍ വാഹനം വാങ്ങുമ്പോള്‍ ഒരുവര്‍ഷത്തെ ഇന്‍ഷുറന്‍ പരിരക്ഷമാത്രമാണ് ഈടാക്കുന്നത്. ഇത് വാഹനങ്ങളുടെ വിപണി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.