ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 20 ഫെബ്രുവരി 2016 (15:54 IST)
‘ഫ്രീഡം 251’ സ്മാര്‍ട് ഫോണ്‍ ഇതുവരെ ബുക്ക് ചെയ്തത് 25 ലക്ഷം പേര്‍. എന്നാല്‍, ഫോണിന്റെ നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ നിര്‍ത്തുമെന്നും ‘റിഗിംഗ് ബെല്‍സ്’ ഉടമ മോഹിത് ഗോയല്‍ വ്യക്തമാക്കി.
അതേസമയം, റിഗിംഗ് ബെല്‍സ് കമ്പനിയുടെ ആസ്ഥാനമായ നോയിഡയിലെ സെക്‌ടര്‍ 63ലെ ബി 44 ഓഫീസില്‍ നികുതിവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ഇടയ്ക്കിടയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍, താന്‍ വാഗ്‌ദാനം ചെയ്തിരിക്കുന്ന ഫോണ്‍ ഏപ്രില്‍ അവസാനത്തോടെ നല്കി തുടങ്ങുമെന്ന് മോഹിത് ഗോയല്‍ വ്യക്തമാക്കി. എന്നാല്‍, ഫോണിന്റെ നിര്‍മ്മാണമോ ഒന്നിച്ചു ചേര്‍ക്കലോ ഇതുവരെ തുടങ്ങിയിട്ടില്ല.
ഇതിനിടെ ഫോണ്‍ ബുക്ക് ചെയ്യുന്നതിനായി അടച്ചിട്ടുള്ള തുകകള്‍ തന്റെ അക്കൌണ്ടിലേക്ക് ഇതുവരെയും എത്തിയിട്ടില്ലെന്ന് മോഹിത് ഗോയല്‍ പറഞ്ഞു. ‘ഫോണ്‍ നല്കി തുടങ്ങുന്ന സമയം വരെ തനിക്ക് ആ പണം വേണ്ട. രണ്ടു ദിവസത്തിനുള്ളില്‍ എന്റെ വ്യവസായ പദ്ധതികള്‍ വ്യക്തമാക്കും. 25 ലക്ഷം ബുക്കിംഗ് എന്നുള്ള ലക്‌ഷ്യം കൈവരിച്ചു കഴിഞ്ഞു. ഏപ്രില്‍ അവസാനത്തോടെ ഫോണ്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. രണ്ടു ഫാക്‌ടറികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒന്ന് നോയിഡയിലും മറ്റൊന്ന് ഉത്തരാഖണ്ഡിലുമാണ്.’ - ഗോയല്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ മുഖേന മാത്രമാണ് ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഫോണിന്റെ 251 രൂപയും ഡെലിവറി ചാര്‍ജ് 40 രൂപയും അടക്കം 291 രൂപയാണ് ഒരാള്‍ അടയ്ക്കേണ്ടത്. നിലവില്‍ 25 ലക്ഷം പേരില്‍ നിന്നായി 72.2 കോടി രൂപ റിഗിംഗ് ബെല്‍സ് കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു.