ശമ്പളം മൗലിക അവകാശം, പണമില്ലെന്ന പേരിൽ നൽകാതിരിക്കാനാവില്ല: ഡൽഹി ഹൈക്കോടതി

അഭിറാം മനോഹർ| Last Updated: ബുധന്‍, 20 ജനുവരി 2021 (14:26 IST)
ശമ്പളം ലഭിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പു‌നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമെന്ന് ഡൽഹി ഹൈക്കോടതി. പണമില്ലെന്ന പേരിൽ ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കാൻ ആകില്ലെന്ന് ജസ്റ്റിസുമാരായ വിപിൻ സംഘി,രേഖാ പാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു.

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാർക്ക് ശമ്പളവും പെൻഷനും വൈകിയതിന് എതിരായ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വേതനവും പെൻഷനും ലഭിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ 21ആം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്. ഇതിൽ പണമില്ലെന്നത് ഒഴികഴിവായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :