വ്യാജ സര്‍ട്ടിഫിക്കറ്റ്: ബിഹാറില്‍ 1400 അധ്യാപകര്‍ രാജിവെച്ചു

പാറ്റ്‌ന| Last Updated: വെള്ളി, 3 ജൂലൈ 2015 (11:01 IST)
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ ഉടന്‍ തന്നെ രാജിവച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന പാറ്റ്‌ന ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ ബിഹാറില്‍ അധ്യാപകരുടെ കൂട്ടരാജി.
1400 പ്രൈമറി സ്‌കൂള്‍ അധ്യാപകരാണ് കൂട്ടത്തോടെ രാജിവെച്ചത്.

നേരത്തെ വ്യാജ ഡിഗ്രിയുള്ള അധ്യാപകരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും നിയമനടപടികള്‍ ഒഴിവാക്കണമെങ്കില്‍ രാജിവെക്കണമെന്നും പാട്‌ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടരാജി.
ജൂലൈ എട്ടിനു മുമ്പു കൂടുതല്‍ രാജി പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അധ്യാപകരുടെ വിദ്യാഭ്യാസയോഗ്യത പരിശോധിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :