മുംബൈ|
Last Modified ഞായര്‍, 4 ഡിസംബര്‍ 2016 (16:06 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന ചില്ലറക്ഷാമം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക്. പുതിയ 20,
50 രൂപ നോട്ടുകള്‍ പുതിയതായി ഇറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ആര്‍ ബി ഐ വ്യക്തമാക്കി.
പുതിയ 20, 50 രൂപ നോട്ടുകള്‍ക്ക് പഴയ നോട്ടുകളെ അപേക്ഷിച്ച് ചെറിയ വ്യത്യാസം മാത്രമായിരിക്കും ഉണ്ടാകുക. ദേശീയ മാധ്യമങ്ങളാണ് ആര്‍ ബി ഐയെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് കടുത്ത പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.
നോട്ടുകള്‍ അസാധുവാക്കിയതിന് പകരമായി പുതിയതായി 2000, 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ആവശ്യത്തിന് കറന്‍സി ലഭ്യമല്ലാത്തത് കടുത്ത പ്രതിസന്ധിക്ക് കാരണമായിരുന്നു.