1000 രൂപ നോട്ട് ഇല്ലാതാകില്ല; പുതിയ നോട്ട് പുതിയ നിറത്തിലും രൂപത്തിലും; ഏതാനും മാസങ്ങള്‍ക്കകം നോട്ട് പുറത്തിറക്കുമെന്നും ധനമന്ത്രി

1000 രൂപ വീണ്ടും ഇറക്കും

ന്യൂഡല്‍ഹി| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (12:01 IST)
രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതിനു മുന്നോടിയായി പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നു വരികയായിരുന്നെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഡല്‍ഹിയില്‍ ഇക്കണോമിക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1000 രൂപയുടെ പുതിയ നോട്ടുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രൂപത്തിലും നിറത്തിലും ആയിരിക്കും 1000 രൂപ നോട്ട് പുറത്തിറക്കുക. പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നു വരികയായിരുന്നു. ആര്‍ ബി ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വെളിപ്പെടുത്തി.

കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികള്‍ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് ചെറുകിട കച്ചവടങ്ങളെ ബാധിക്കും. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഉപകാരപ്രദമാകും. വെളിപ്പെടുത്താത്ത വലിയ തുക കൈയില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടി വരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :