ആധുനിക സമൂഹത്തില്‍ പൊതുവെ കാണാത്ത ഒരു സംസ്കാരമാണ് ദുര്‍മന്ത്രവാദം അല്ലെങ്കില്‍ ആഭിചാരപ്രയോഗം. പണ്ടുകാലത്ത് കാര്യപ്രാപ്തിക്ക് വേണ്ടിയും ശത്രു സംഹാരത്തിനും മറ്റുമാണ് ഇത്തരം ആചാരങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇത് സംസ്കാരത്തിന്റെ ഭാഗമായും കാണാറുണ്ട്. ഇന്നും ലോകത്ത് ചിലയിടങ്ങളില്‍ ഇത്തരം രീതികള്‍ തുടരുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റു. ഇത്തരം രീതികള്‍ തുടര്‍ന്നു പോകുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങളെ പരിചയപ്പെടാം.
കുഷഭാദ്ര നദി - ഒഡീഷ
കുഷഭാദ്ര നദി തീരത്ത് സ്ഥിരമായി ഇത്തരത്തിലുള്ള ആഭിചാരക്രിയകള്‍ നടക്കുന്നതായാണ് വിവരം. ശത്രുക്കളില്‍ നിന്നും മുക്തി നേടാനും സ്ഥിരമായി ബുദ്ധിമുട്ടിക്കുന്നവരില്‍ നിന്നും രക്ഷ നേടാനുമാണ് ഇവിടെയുള്ളവര്‍ ആഭിചാരക്രിയകള്‍ ചെയ്യുന്നത്. ഇത് ചെയ്യുന്നവരെയോ ഇതുമായി ബന്ധപ്പെടുന്നവരെയോ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും നദീതീരത്തു നിന്നും നിരവധി തലയോട്ടികളും അസ്ഥികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ആഭിചാരക്രിയകള്‍ നടത്തിയതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പെരിങ്ങോട്ടുകര - കേരളം
തൃശ്ശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. എന്നാല്‍ ആഭിചാരക്രിയയുടെ പേരില്‍ ഈ സ്ഥലം വളരേ പ്രശസ്തമാണ്. വിഷ്ണുവിന്റെ അവതാരമായ ചാത്തന്‍ അല്ലെങ്കില്‍ കുട്ടിച്ചാത്തന്‍ എന്ന ദൈവത്തിന്റെ പേരിലാണ് ഇവിടെ ക്രിയകള്‍ നടക്കുന്നത്. വളരെ കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്ന ചില ക്രിയകളാണ് ഇവിടെ ഉള്ളവര്‍ ചെയ്യാറ്. ഇത് ചെയ്യുന്നതിലൂടെ ഉദ്ദേശകാര്യം നടക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
സുല്‍ത്താന്‍ഷാഹി - ഹൈദരാബാദ്
ഹൈദരാബാദിലെ സുല്‍ത്താന്‍ഷാഹി ആഭിചാരക്രിയകള്‍ക്ക് പേര്കേട്ട സ്ഥലമാണ്. സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പ്രധാനമായും ഇവിടെയുള്ളവര്‍ ക്രിയകള്‍ നടത്തുന്നത്. ഇതിന് പുറമെ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ബാബ എന്നറിയപ്പെടുന്ന ക്രിയകള്‍ ചെയ്യുന്ന ആള്‍ സ്ത്രീകളുമായി ബന്ധപ്പെടുന്നു. അനധികൃതമായി നടക്കുന്ന ഇത്തരം ആചാരങ്ങള്‍ക്ക് പുറമെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികളെ അറബികള്‍ക്ക് വിവാഹം ചെയ്തു കോടുക്കുന്നതും സ്ഥിരം സംഭവവമാണ്.
നിംട്ടാല ഘാട്ട് - കൊല്‍ക്കത്ത
നിംട്ടാല ഘാട്ടില്‍ ശ്മശാനങ്ങളിലാണ് ഇത്തരം ദുര്‍മ്മന്ത്രവാദങ്ങള്‍ നടക്കുന്നത്. മരണ ശേഷം മൃതദേഹം പെട്ടന്ന് സംസ്കരിക്കുന്നതിന് പകരം ഗോത്രവര്‍ഗക്കാരുടെ ആചാരപ്രകാരമുള്ള ചില പൂജാ വിധികള്‍ ചെയ്തതിന് ശേഷം മാത്രമേ ദഹിപ്പിക്കല്‍ ചടങ്ങുകള്‍ നടത്തു. പൂജകള്‍ കഴിഞ്ഞ് മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അര്‍ദ്ധരാത്രി ‘അഘോറികള്‍’ വന്ന് കത്തിക്കരിഞ്ഞ മൃതദേഹം കഴിക്കും. ഇത് ഇവിടെയുള്ള ഗോത്രവര്‍ഗത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി പിന്തുടര്‍ന്നുവരുന്ന ഒരു ചടങ്ങ് കൂടിയാണ്.
വാരണാസിയിലെ ശ്മശാനങ്ങള്‍ - ഉത്തര്‍പ്രദേശ്
ഹിന്ദു മതപ്രകാരം വളരേ ഏറെ പ്രാധാന്യമേറിയ സ്ഥലങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശിലെ വാരണാസി. ക്ഷേത്രങ്ങളുടെ നാടായ ഇവിടുത്തെ ചില ശ്മശാനങ്ങളില്‍ സ്ഥിരമായി ദുര്‍മ്മന്ത്രവാദങ്ങള്‍ നടക്കാറുണ്ട്. ഇവിടെ ജീവിക്കുന്ന അഘോരികള്‍ സംസ്കരിച്ച മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നവരാണ്. മനുഷ്യ ശരീരം കത്തിച്ചതിന് ശേഷം പുറത്തേക്ക് വരുന്ന ദ്രാവകങ്ങളും ഇവര്‍ ശേഖരിക്കുന്നു. ഇതിന് പുറമെ മൃഗ ബലിയിലൂടെ നടത്തുന്ന രക്താഭിഷേകവും ഇവരുടെ ആചാരത്തിന്റെ ഭാഗമാണ്.